മലയാളി താരങ്ങളെ ഒഴിവാക്കിയത് അന്വേഷിക്കണം: എം ബി രാജേഷ്‌

Posted on: June 14, 2013 11:57 am | Last updated: June 14, 2013 at 11:57 am
SHARE

പാലക്കാട്: ഉെ്രെകനില്‍ നടക്കുന്ന ലോക യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍നിന്ന് മൂന്ന് മലയാളി താരങ്ങളെ ഒഴിവാക്കിയത് അനീതിയാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും എം ബി രാജേഷ് എം പി ആവശ്യപ്പെട്ടു. കെ ടി നീന, മുഹമ്മദ് അഫ്‌സല്‍, ആതിര സുരേന്ദ്രന്‍ എന്നീ അത്‌ലറ്റുകളെയാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തഴഞ്ഞിരിക്കുന്നത്.അതേസമയം, യോഗ്യതാമാര്‍ക്ക് മറികടക്കാന്‍ കഴിയാതിരുന്ന മഹാരാഷ്ട്രതാരത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത് ടീം തിരഞ്ഞെടുപ്പിലെ ക്രമക്കേടിന്റെ തെളിവാണ്. ഇതുസംബന്ധിച്ച് അന്വേഷണംനടത്തി ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഈ മൂന്നുപേരെയും ടീമില്‍ ഉള്‍പ്പെടുത്തണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു.