Connect with us

Eranakulam

സോളാര്‍ തട്ടിപ്പ്: സരിതയുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

പെരുമ്പാവൂര്‍: സോളാര്‍ പ്ലാന്റ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായരുടെ ജാമ്യാപേക്ഷ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. മറ്റുകേസുകള്‍ സരിതയുടെ പേരില്‍ നിലവിലുണ്ടെന്നും കേസുകള്‍ ഗൗരവമേറിയതാണെന്നുമുള്ള പോലീസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഒന്നാം പ്രതി കൊട്ടാരക്കര കുളക്കട രാജംവില്ലയില്‍ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് നടത്തിയിരുന്ന ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനം വഴിയാണ് സരിത വന്‍ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ പേരില്‍ ഏകദേശം പത്ത് കോടി രൂപ തട്ടിയെടുത്തെന്നാണ് കണക്ക്. ഒന്നാം പ്രതിയും കമ്പനി സിഇഒയുമായ ബിജു രാധാകൃഷ്ണനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

സരിതയെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായ ടെന്നി ജോപ്പന്‍, സലീം എന്നിവരെ ഇന്ന് പുറത്താക്കിയിരുന്നു.

Latest