സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് മുതല്‍

Posted on: June 14, 2013 2:35 am | Last updated: June 14, 2013 at 2:35 am
SHARE

trollingകൊല്ലം: സംസ്ഥാനത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്കുള്ള മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. 47 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം അടുത്ത മാസം 31ന് അവസാനിക്കും.

ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടെ കൊല്ലം നീണ്ടകാര പാലത്തിന് താഴെ സ്പാനുകളില്‍ ചങ്ങലയിട്ട് ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയും. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധന കാലം വറുതിയുടേതാണ്.