ആദിവാസികളുടെ സമഗ്ര വികസനം; നൂതന പദ്ധതികളുമായി പട്ടികവര്‍ഗ വകുപ്പ്

Posted on: June 14, 2013 2:00 am | Last updated: June 14, 2013 at 2:00 am
SHARE

tibalഅരീക്കോട്: ആദിവാസികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പട്ടികവര്‍ഗ വകുപ്പ് നൂതന പദ്ധതികള്‍ നടപ്പാക്കുന്നു. ഹാംലെറ്റ് ഡെവലപ്‌മെന്റ് സ്‌കീം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ഇരൂപത് കോടിയാണ് നീക്കി വെച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഇരുപത് കോളനികളിലാണ് പദ്ധതി നടപ്പാക്കുക. വീട്, കുടിവെള്ള സൗകര്യം, റോഡ് മറ്റു അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്കായി ഒരു കോളനിയില്‍ ഒരു കോടി രൂപ വീതമാണ് ചെലവഴിക്കുക. 50 കുടുംബങ്ങളെങ്കിലും താമസിക്കുന്ന ഇത്തരത്തിലുള്ള വലിയ പ്രൊജക്ടുകള്‍ മുമ്പ് നടപ്പാക്കിയിട്ടില്ലാത്ത കോളനികളിലാണ് പദ്ധതി നടപ്പാക്കുക. ആദിവാസി കോളനികളില്‍ നടപ്പാക്കുന്ന വികസന പദ്ധതികളില്‍ മിക്കതും ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍ എം എല്‍ എമാര്‍ പ്രത്യേക താത്പര്യമെടുത്താണ് സമഗ്രവികസനം സാധ്യാമാക്കുന്ന ഹാംലെറ്റ് പദ്ധതിക്ക് രൂപം നല്‍കിയത്. ഐ ടി ഡി പി ഓഫീസുകള്‍ക്കോ പഞ്ചായത്തുകള്‍ക്കോ തുക കൈമാറുന്നതിനു പകരം പുറമേ നിന്നുള്ള ഏജന്‍സികളെയാണ് പദ്ധതി നടത്തിപ്പിനായി ചുമതലപ്പെടുത്തുക. എം എല്‍ എമാരും ഉദ്യോഗസ്ഥരും കോളനികള്‍ സന്ദര്‍ശിച്ച് മാസറ്റര്‍ പ്ലാന്‍ തയ്യാറാക്കും. പദ്ധതി നടപ്പാക്കുന്ന കോളനികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.