ചാമ്പ്യന്‍സ് ട്രോഫി: ശ്രീലങ്കക്ക് ഏഴ് വിക്കറ്റ് ജയം

Posted on: June 14, 2013 1:46 am | Last updated: June 14, 2013 at 1:46 am
SHARE

champions trophyഓവല്‍: ഐ സി സി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ഏഴു വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം 18 പന്തുകള്‍ ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു. സെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്. 135 പന്തില്‍ നിന്ന് 134 റണ്‍സെടുത്ത് സംഗക്കാര പുറത്താകാതെ നിന്നു.

നേരത്തെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു. 76 റണ്‍സെടുത്ത ജോനാഥന്‍ ട്രോട്ടാണ് ഇംഗ്ലണ്ടിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. ജോ റൂട്ട് 68-ഉം ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് 59-ഉം റണ്‍സെടുത്തു.