2025ല്‍ നാം 810 കോടിയാകും

Posted on: June 14, 2013 12:33 am | Last updated: June 14, 2013 at 12:33 am
SHARE

populationയുണൈറ്റഡ് നാഷന്‍സ്: ലോക ജനസംഖ്യ 2025ല്‍ 810 കോടിയായി ഉയരുമെന്ന് ഐക്യരാഷ്ട്ര സംഘടന. നിലവില്‍ ലോകജനസംഖ്യ 720 കോടിയാണ്. 2050ല്‍ ഇത് 960 കോടിയായി ഉയരുമെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു.

വികസ്വര രാജ്യങ്ങളിലെ ജനസംഖ്യയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടാകുക. വികസിത രാജ്യങ്ങളിലെ ജനസംഖ്യയില്‍ വലിയ മാറ്റമുണ്ടാകുകയില്ലെന്നും യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.