രക്തം മാറി നല്‍കി രോഗി മരിച്ച സംഭവം: ന്‌ഴ്‌സ് അറസ്റ്റില്‍

Posted on: June 13, 2013 9:42 pm | Last updated: June 13, 2013 at 9:42 pm
SHARE

thankamകോഴിക്കോട്: രക്തം മാറി കയറ്റിയതിനെ തുടര്‍ന്ന് മധ്യവയസ്‌ക മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിനെ അറസ്റ്റ് ചെയ്തു. സ്റ്റാഫ് നഴ്‌സായ റഹ് ന (27) ആണ് അറസ്റ്റിലായത്. നഴ്‌സിന്റെ അശ്രദ്ധയാണ് സംഭവത്തിനിടയാക്കിയതെന്ന് കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു.

മെയ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് കുറ്റിയില്‍ താഴം പാപ്പളളി കരിമ്പയില്‍ താമസിക്കുന്ന ചാത്തോത്ത്കുന്നുമ്മല്‍ മോഹന്‍ദാസിന്റെ ഭാര്യ തങ്കം (61) ആണ് മരിച്ചത്.