‘ദയവായി സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കൂ: സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കൂ’

Posted on: June 13, 2013 6:23 pm | Last updated: June 13, 2013 at 8:25 pm
SHARE

chidambaramന്യൂഡല്‍ഹി: സ്വര്‍ണം വാങ്ങാനുള്ള ത്വര ഒഴിവാക്കണമെന്ന് ധനമന്ത്രി പി ചിദംബരം. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം നിലനില്‍ക്കാനായി സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ഈ പ്രവണത തുടരുന്നത് ഓഹരി വിപണിയിലും വിദേശ നിക്ഷേപ നിലവാരത്തിലും പ്രത്യാഘാതങ്ങള്‍ സൃഷിടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചിദംബരം ഈ അഭ്യര്‍ഥന നടത്തിയത്.

‘സ്വര്‍ണം വാങ്ങാനുള്ള പ്രലോഭനം പ്രതിരോധിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. സ്വര്‍ണ ഉപഭോഗം കുറക്കാനായാല്‍ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ തലങ്ങളിലും ഗുണകരമായ മാറ്റമുണ്ടാക്കാനാകും’ -അദ്ദേഹം പറഞ്ഞു.

സ്വര്‍ണം നല്ലൊരു നിക്ഷേപ മാര്‍ഗമാണെന്ന വിശ്വാസം തികച്ചും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്ക് സുരക്ഷിതമായി പണം നിക്ഷേപിക്കാന്‍ നിരവധി ബദലുകളുണ്ട്. ഈയടുത്ത് സ്വര്‍ണത്തിലുണ്ടായ വിലയിടിവ് സ്വര്‍ണത്തില്‍ പണം നിക്ഷേപിച്ച പലര്‍ക്കും വന്‍ നഷ്ടം വരുത്തി വെച്ചു. ഈ അനുഭവം എല്ലാവരും മനസ്സിലാക്കണം- ചിദംബരം ഓര്‍മിപ്പിച്ചു.