മൂന്നാം മുന്നണി ഇപ്പോള്‍ ആലോചനയിലില്ല: കാരാട്ട്

Posted on: June 13, 2013 3:56 pm | Last updated: June 13, 2013 at 3:56 pm
SHARE

karatതൃശൂര്‍: മൂന്നാം മുന്നണിയെക്കുറിച്ച് സി പി എം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമേ ഇത് സംബന്ധിച്ച് ആലോചിക്കേണ്ടതുള്ളൂവെന്നും തൃശൂരില്‍ കോസ്റ്റ് ഫോര്‍ഡ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പാര്‍ലിമെന്റില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ദേശീയ സഖ്യത്തിന് ശ്രമിക്കുന്നത്. കേവലം മുന്നണിയല്ല, നയമാണ് പ്രധാനം. നയങ്ങളുടെ അടിസ്ഥാനത്തിലുള്ള ശാശ്വതമായ രാഷ്ട്രീയ ബദലിനാണ് സി പി എം ശ്രമിക്കുന്നതെന്നും കാരാട്ട് വ്യക്തമാക്കി.