മുഗ്ദി വധം: പര്‍വേസ് മുഷറഫ് അറസ്റ്റില്‍

Posted on: June 13, 2013 2:36 pm | Last updated: June 13, 2013 at 2:37 pm
SHARE

Pervez Musharrafഇസ്ലാമാബാദ്: അക്ബര്‍ ബുഗ്ദി വധക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അറസ്റ്റിലായി. ബലൂചിസ്ഥാന്‍ പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുഷറഫിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനുള്ള തീവ്രവാദ വിരുദ്ധ കോടതിയുടെ വിധിയെ തുടര്‍ന്നാണ് അറസ്റ്റ്. റിമാന്‍ഡ് കാലവധി കഴിയും വരെ മുഷറഫ് ചക് ഷഹ്‌സാദിലുള്ള ഫാം ഹൗസില്‍ തന്നെ തുടരും. ഫാം ഹൗസ് നേരത്തെ സബ്ജയിലായി പ്രഖ്യാപിച്ചിരുന്നു.

2006 ആഗസ്റ്റ് 26ന് മുഷറഫിന്റെ നിര്‍ദേശ പ്രകാരം നടന്ന സൈനിക അട്ടിമറിയിലാണ് ബലൂചിസ്ഥാനിലെ ഗോത്രനേതാവായിരുന്ന നവാബ് അക്ബര്‍ മുഗ്ദി കൊല്ലപ്പെട്ടത്.