കോഴിക്കോട്ട് ലോറി സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

Posted on: June 13, 2013 2:27 pm | Last updated: June 13, 2013 at 2:27 pm
SHARE

386053-accdent-spot mകോഴിക്കോട്: പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപം ലോറി സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. കോട്ടൂളി സ്വദേശിയായ, സാമൂതിരി ഹില്‍സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി വിഷ്ണു എസ് കുമാര്‍ (17) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണത്തിനായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു വിഷ്ണു. പുതിയറ ജംഗ്ഷനില്‍ വെച്ച് വിഷ്ണുവിന്റെ ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി അത്ഭുതകരമാം വിധം ചാടി രക്ഷപ്പെട്ടു.