സോളാര്‍ തട്ടിപ്പ്:അന്വേഷണത്തിന് പ്രത്യേക സംഘം:മുഖ്യമന്ത്രി

Posted on: June 13, 2013 10:14 am | Last updated: June 13, 2013 at 3:00 pm
SHARE

oommenchandiതിരുവനന്തപുരം:സോളാര്‍ പാനല്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെ പ്രതിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.അതേസമയം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.