അഹമ്മദാബാദില്‍ മര്‍കസ് ഓഫീസ് തുറന്നു

Posted on: June 13, 2013 6:00 am | Last updated: June 13, 2013 at 9:20 am
SHARE
MARKAZ AHAMADABAD
അഹമ്മദാബാദിലെ മര്‍കസ് ഓഫീസിന്റ ഉദ്ഘാടനം മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നിര്‍വഹിക്കുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ മര്‍കസ് സ്ഥാപനങ്ങളുടെയും സുന്നി സംഘടനകളുടെയും ഏകോപനം ലക്ഷ്യമാക്കിയുള്ള അഹമ്മദാബാദിലെ മര്‍കസ് ഓഫീസിന്റ ഉദ്ഘാടനം മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നിര്‍വഹിച്ചു. മര്‍കസിന് കീഴില്‍ ഗുജറാത്തില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയുടെയെല്ലാം പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഇതാദ്യമായാണ് ഇത്തരത്തിലൊരു കേന്ദ്രം തുറക്കുന്നത്. മര്‍കസ് നടത്തുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് ഡോ. ഹുസൈന്‍ സഖാഫി ചുണ്ടിക്കാട്ടി.
അഹമ്മദാബാദ് ധരിയാപൂര്‍ എം എല്‍ എ ഗിയാസുദ്ദീന്‍ ശൈഖ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂസുഫ് ജുനേജ രാജ്‌കോട്ട്, ഹാജി മുഹമ്മദ് ഹനീഫ് അഹമ്മദാബാദ്, അബ്ദുല്‍ മജീദ് മൗലവി, ബശീര്‍ നിസാമി, ഇസ്മാഈല്‍ പേരോട്, അലി സഖാഫി ഓമാനൂര്‍, ഉബൈദ് നൂറാനി ചടങ്ങില്‍ പങ്കെടുത്തു.