Connect with us

National

ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത് കേന്ദ്രമന്ത്രിസഭ യോഗം മാറ്റിവെച്ചു

Published

|

Last Updated

ഡല്‍ഹി:ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത് കേന്ദ്രമന്ത്രിസഭ യോഗം മാറ്റിവെച്ചു.പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്.ഭക്ഷ്യസുരക്ഷാ ബില്‍ തയ്യാറാണെന്നും പ്രതിപക്ഷം സമ്മതിച്ചാല്‍ പാസ്സാക്കാമെന്നും പി.ചിദംബരം പറഞ്ഞു.പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് പാസ്സാക്കുമെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് നിയമ മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്കായി സമര്‍പ്പിച്ചത്. ബില്‍ ഓര്‍ഡിനന്‍സായി നടപ്പാക്കാനുള്ള നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശയാകും മന്ത്രിസഭാ യോഗം പരിഗണിക്കുക. ഭക്ഷ്യ സുരക്ഷാ ബില്‍ ഓര്‍ഡിനന്‍സായി അവതരിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് യുപിഎ സര്‍ക്കാറിന് നല്‍കുന്ന പിന്തുണ സമാജ് വാദി പാര്‍ട്ടി പിന്‍വലിച്ചേക്കും.സമാജ് വാദി പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും യുപിഎയ്ക്ക് ഭൂരിപക്ഷം നഷ്ടമാകില്ല.