മെക്‌സിക്കോയില്‍ 275 അടിമകളെ മോചിപ്പിച്ചു

Posted on: June 13, 2013 6:00 am | Last updated: June 13, 2013 at 8:31 am
SHARE

slaveമെക്‌സിക്കോ സിറ്റി: അടിമകളാക്കി വെച്ച 275 പേരെ മെക്‌സിക്കോ അധികൃതര്‍ രക്ഷപ്പെടുത്തി. തക്കാളി കയറ്റുമതി ചെയ്യുന്ന ക്യാമ്പില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയായ ജാലിസ്‌കോയില്‍ ബയോപാര്‍ഖസ് ഡി ഓക്‌സിഡന്റെ ക്യാമ്പില്‍ നിന്നാണ് മോചിപ്പിച്ചത്. രക്ഷപ്പെടുത്തിയവരില്‍ 39 കൗമാരക്കാരുമുണ്ട്. ക്യാമ്പിന്റെ അഞ്ച് മേധാവികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൂരമായ അതിക്രമത്തിനും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനുമാണ് അറസ്റ്റ് ചെയ്തത്. ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട ജോലിക്കാരന്‍ നല്‍കിയ പരാതിയിലാണ് മറ്റുള്ളവരുടെ മോചനം സാധ്യമായത്. റേഡിയോയില്‍ പരസ്യം ചെയ്താണ് കമ്പനിയിലേക്ക് ജോലിക്കാരെ കണ്ടെത്തിയിരുന്നത്. തിങ്ങിനിറഞ്ഞ വീടുകളിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. വാഗ്ദത്തം നല്‍കിയ സൗകര്യങ്ങളൊന്നും ഇവിടെ ലഭിച്ചിരുന്നില്ല.