Connect with us

Malappuram

ഭൂമി ഏറ്റെടുക്കല്‍; ഇരകളുടെ കലക്ടറേറ്റ് മാര്‍ച്ച് നാളെ

Published

|

Last Updated

പെരിന്തല്‍മണ്ണ: പരിയാപുരം-മാലാപറമ്പ്, ചീരട്ടാമല, ചെമ്മലശ്ശേരി പാലൂര്‍കോട്ട പ്രദേശങ്ങളിലെ 1200ഓളം ഏക്കര്‍ സ്ഥലം കെ എസ് ഐ ഡി സിക്കു വേണ്ടി ഏറ്റെടുത്ത് നല്‍കുന്നതിനെതിരെ പരിയാപുരം-മാലാപറമ്പ്-ചീരട്ടാമല കുടിയിറക്ക് വിരുദ്ധ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാളെ രാവിലെ പത്തിന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.
ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടങ്ങളിലെ 500ഓളം വരുന്ന വീടുകളില്‍ ഔദ്യോഗിക സര്‍വേ നമ്പറും ഭൂമിയുടെ വിസ്തൃതിയും മറ്റും രേഖപോലും ഉദ്യോഗസ്ഥര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാതെ വസ്തുതകള്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പിന്നീട് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്. വ്യാവസായികാവശ്യം എന്ന് പറയുന്നതല്ലാതെ എന്താണ് വ്യവസായമെന്ന് വ്യക്തമല്ല. ഇതില്‍ ദുരൂഹതയുണ്ട്. പൂലാമന്തോള്‍ പഞ്ചായത്തിലെ 724 ഏക്കര്‍, അങ്ങാടിപ്പുറം പഞ്ചായത്തിലെ 500 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ ഫാദര്‍ ജോസഫ് അരഞ്ഞാണി ഓലിക്കല്‍, ചൊക്കോ വര്‍ഗീസ്, ഇഗ്നേഷ്യസ്, വി കെ ബേബി, മനോജ് വീട്ടിവേലിക്കുന്നേല്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest