Connect with us

Wayanad

സഹകരണ വിദ്യാഭ്യാസ ഫണ്ട്: നഷ്ടത്തിലുള്ള സ്ഥാപനങ്ങളോടും തുക അടക്കാന്‍ നിര്‍ദേശം

Published

|

Last Updated

കല്‍പ്പറ്റ: നഷ്ടത്തിലുള്ള സഹകരണ സ്ഥാപനങ്ങളും സംസ്ഥാന സഹകരണ യൂണിയനില്‍ വിദ്യാഭ്യാസ ഫണ്ട് തുക അടയ്ക്കണമെന്ന് സഹകരണ വകുപ്പ് നിര്‍ദേശം നല്‍കി.
ഇതനുസരിച്ച് അപ്പക്‌സ് ഫെഡറേഷന്‍, ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, ഉയര്‍ന്ന ക്ലാസുകളിലെ(സൂപ്പര്‍, സ്‌പെഷ്യല്‍) സര്‍വീസ് സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവ വര്‍ഷം 5,000 രൂപ വിദ്യാഭ്യാസ ഫണ്ടില്‍ അടയ്ക്കണം.
ക്ലാസ് ഒന്നില്‍പ്പെട്ട പ്രാഥമിക വായ്പാ സംഘങ്ങള്‍ 3,000-ഉം ക്ലാസ് രണ്ടിലും മൂന്നിലും പെട്ടവ 2,000 രൂപയും ക്ലാസ് നാലില്‍ ഉള്ളവ 1,000 രൂപയുമാണ് അടയ്‌ക്കേണ്ടത്.
സ്‌കൂള്‍, പ്രൈമറി കണ്‍സ്യൂമര്‍ ഒഴികെ മറ്റു സംഘങ്ങള്‍ 2,000 രൂപ അടയ്ക്കണം. ലാഭത്തിലുള്ള സഹകരണ സംഘങ്ങള്‍ വിദ്യാഭ്യാസ ഫണ്ടില്‍ അടക്കേണ്ട പരാമാവധി തുക 40,000 രൂപയില്‍ നിന്ന് 60,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഫണ്ടില്‍ തുക അടക്കുന്നതില്‍ വീഴ്ചവരുത്തുന്ന സഹകരണ സ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒടുക്കേണ്ട പിഴപ്പലിശ ആറില്‍ നിന്ന് എട്ട് ശതമാനമായി കൂട്ടി.

Latest