വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍

Posted on: June 13, 2013 12:48 am | Last updated: June 13, 2013 at 12:48 am
SHARE

കൂറ്റനാട്: ത്യത്താലയിലെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ‘ഭാഗമായി ത്യത്താല നിയേജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. പദ്ധതിയുടെ സമഗ്രമായ നടത്തിപ്പിനായി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിനുവേണ്ട നടപടികള്‍ ബി എസ് എന്‍ എല്ലുമായി ആലോചിച്ച് നടപ്പാക്കുമെന്ന് എം എല്‍ എ അഡ്വ വി ടി ബല്‍റാം യോഗത്തെ അറിയിച്ചു. ഫോണ്‍ കണക്ഷനില്ലാത്ത വിദ്യാലയങ്ങള്‍ ഉടന്‍തന്നെ കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സ്‌മൈല്‍ ത്യത്താലയുടെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം തന്നെ നടത്തുന്നതാണ്. ഓരോ വിദ്യാലയങ്ങളും തയ്യാറാക്കുന്ന മാസ്റ്റര്‍ പഌന്‍ സ്വീകരിക്കുന്നതിനും സ്‌കൂള്‍തല പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനുമായി ജൂണ്‍മാസം മുതല്‍ എം എല്‍ എ യും വിദ്യാഭ്യാസപ്രവര്‍ത്തകരും എല്ലാ വിദ്യാലയങ്ങളും സന്ദര്‍ശിക്കും. ഇതിന് മുന്നോടിയായി എല്ലാവിദ്യാലയങ്ങളിലും പൂര്‍വ്വ വിദ്യാര്‍ഥികളുടെ വിപുലമായ യോഗം ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഡയറ്റ് പ്രിന്‍സിപ്പല്‍ സി ബാബു , ഐ ടി @ സ്‌കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് പ്രിയ , ഡയറ്റ് ഫാക്കല്‍റ്റി കെ രാമചന്ദ്രന്‍ , ബി പി ഒ എം ആര്‍ സുകുമാരന്‍ , എ സെയത്‌മൊയ്തീന്‍ഷാ , ദാസ് പടിക്കല്‍ പങ്കെടുത്തു.