Connect with us

Palakkad

ജില്ലയില്‍ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്

Published

|

Last Updated

പാലക്കാട്: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നതായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013-14 അധ്യയനവര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ – എയ്ഡഡ് -അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയവര്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ജില്ലയില്‍ പൊതുവിഭാഗത്തില്‍ ഈ വര്‍ഷം 13981ഉം പട്ടികജാതിവിഭാഗത്തില്‍ 3334ഉം പട്ടികവര്‍ഗക്കാരില്‍ 661ഉം കുട്ടികള്‍ കുറഞ്ഞു. യഥാക്രമം 364427ഉം 64062ഉം 8653ഉം കുട്ടികളുമാണ് മൂന്നുവിഭാഗത്തിലുമായി നിലവില്‍ സര്‍ക്കാര്‍-എയ്ഡഡ്-അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലുള്ളത്.——സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ ഒന്നാം ക്ലാസില്‍ 13956 ആണ്‍കുട്ടികളും 13974 പെണ്‍കുട്ടികളുമുള്‍പ്പെടെ 27930 കുട്ടികളാണ് ഈ വര്‍ഷം പ്രവേശനം നേടിയത്. മുന്‍വര്‍ഷമിത് 14545 ആണ്‍കുട്ടികളും 14806 പെണ്‍കുട്ടികളുമുള്‍പ്പെടെ 29351 ആയിരുന്നു. ആകെ 1421 കുട്ടികളുടെ കുറവ്. പട്ടികജാതിക്കാരില്‍ നിന്ന് 2481 ആണ്‍കുട്ടികളും 2430 പെണ്‍കുട്ടികളും ഉള്‍പ്പെടെ 4911 പേരും ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയപ്പോള്‍ കഴിഞ്ഞവര്‍ഷം 2703 ആണ്‍കുട്ടികളും 2603 പെണ്‍കുട്ടികളുമുള്‍പ്പെടെ 5306 ആയിരുന്നു. 395 പേരുടെ കുറവ്.
പട്ടികവര്‍ഗത്തില്‍ നിന്ന് 494 ആണ്‍കുട്ടികളും 427 പെണ്‍കുട്ടികളും ഉള്‍പ്പെടെ 921 പേര്‍ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ പഠനത്തിനെത്തി. കഴിഞ്ഞവര്‍ഷമിത് 1070 ആയിരുന്നു. 149 കുട്ടികളുടെ കുറവ്.——നിലവില്‍ പത്താം ക്ലാസ്സില്‍ പൊതുവിഭാഗത്തില്‍ 1137 പേരും പട്ടികജാതിക്കാരില്‍ 352പേരും കുറവുണ്ട്. അതേസമയം പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ മാറ്റമുണ്ട്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ യഥാക്രമം 45, 25, 95 കുട്ടികളുടെ വര്‍ദ്ധനയാണ് ഈ വിഭാഗത്തില്‍ കാണുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിച്ച പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ ഈ അധ്യയനവര്‍ഷം 463 ആണ്. കഴിഞ്ഞ വര്‍ഷമിത് 505 ആയിരുന്നു. എന്നാല്‍ എയ്ഡഡ് സ്‌കൂളില്‍ ഈ വര്‍ഷം 422ഉം മുന്‍വര്‍ഷം 544ഉം കുട്ടികളുണ്ട്. ഈ വിഭാഗത്തില്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ 35 കുട്ടികളുടെ വര്‍ദ്ധനവുണ്ടായി. അതേസമയം അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞവര്‍ഷത്തെ 21 ല്‍ നിന്ന് 36ലേക്ക് മുന്നേറി. ഈ വിഭാഗത്തില്‍ 15 കുട്ടികളുടെ വര്‍ദ്ധനയുണ്ടായി. അതുപോലെത്തന്നെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 41 പേരാണ് ഇത്തവണ ഈ വിഭാഗത്തില്‍ നിന്ന് പത്താംക്ലാസില്‍ പ്രവേശനം നേടിയിരിക്കുന്നത്. പട്ടികജാതിക്കാരിലും ഈ മാറ്റം പ്രകടമാണ്. കഴിഞ്ഞവര്‍ഷത്തെ 1239ല്‍ നിന്ന് 1357 ലേക്ക് ഉയര്‍ന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നിലേക്ക് 7534 കുട്ടികളാണ് പ്രവേശനം നേടി. കഴിഞ്ഞ വര്‍ഷത്തെക്കാളും 238 കുട്ടികള്‍ കുറഞ്ഞു. പട്ടികജാതിവിഭാഗത്തില്‍ 1518 കുട്ടികള്‍ ഈ വര്‍ഷം പ്രവേശനം നേടി. കഴിഞ്ഞവര്‍ഷമിത് 1662 ആയിരുന്നു. പട്ടികവര്‍ഗക്കാരാകട്ടെ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ 505 കുട്ടികള്‍ പ്രവേശനം നേടിയപ്പോള്‍ ഇത്തവണ 463പേരേയുള്ളൂ.——അതേസമയം എയ്ഡഡ് സ്‌കൂളുകളില്‍ പൊതുവിഭാഗത്തില്‍ നിന്ന് ഈ വര്‍ഷം ഒന്നാംതരത്തില്‍ 16654 പേര്‍ പ്രവേശനം നേടി. 17556 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ കണക്ക്. പട്ടികജാതിക്കാര്‍ 3225 പേരും പട്ടികവര്‍ഗക്കാര്‍ 422 പേരും പ്രവേശനം നേടി. കഴിഞ്ഞ വര്‍ഷമിത് യഥാക്രമം 3470ഉം 544 ഉം ആയിരുന്നു.—എയ്ഡഡ് സ്‌കൂളുകളില്‍ പട്ടികജാതിവിഭാഗത്തിലെ പെണ്‍കുട്ടികളുടെ കണക്കുകളില്‍ 121 ഉം പട്ടികവര്‍ഗവിഭാഗത്തിലെ പെണ്‍കുട്ടികളില്‍ 80 ഉം കുറവുണ്ട്. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.——