റവന്യൂ വകുപ്പ് 12.14 കോടിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

Posted on: June 13, 2013 12:44 am | Last updated: June 13, 2013 at 12:44 am
SHARE

കോഴിക്കോട്: ജില്ലയില്‍ റവന്യൂ വകുപ്പ് കോഴിക്കോട്-കൊയിലാണ്ടി-വടകര താലൂക്കുകളിലായി 2011-13 വര്‍ഷം 264 കുടുംബങ്ങള്‍ക്ക് പട്ടയങ്ങള്‍ നല്‍കുകയും 12.14 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് താലൂക്കുകളിലൂടെ 5925 പേര്‍ക്ക് 2.01 കോടി രൂപ, ദേശീയ കുടുംബ സഹായ പദ്ധതി വഴി 2911 പേര്‍ക്ക് മൂന്ന് കോടി രൂപ, പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിച്ച 4113 പേര്‍ക്ക് 6.04 കോടി രൂപ, പരിക്കേറ്റവര്‍ക്ക് 1.25 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം നല്‍കിയത്.
ജില്ലയിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ 1.6 കോടി രൂപ ചെലവഴിച്ച് കുടിവെളളം വിതരണം ചെയ്തിരുന്നു. ഒമ്പത് പേര്‍ക്ക് മിച്ച’ൂമി വിതരണം ചെയ്തു. തിരുവമ്പാടി ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 23 പേര്‍ക്ക് അഞ്ച് സെന്റ് ‘ഭൂമി നല്‍കുന്നതിന് പരിശോധനകള്‍ പൂര്‍ത്തിയായി. 36 കുടുംബങ്ങള്‍ക്ക് മിച്ച’ഭൂമി വിതരണം ചെയ്യുന്നതിനും ‘ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 579 പേര്‍ക്ക് ഭൂമി നല്‍കുന്നതിനുമുളള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ക്ഷേമ പെന്‍ഷനുകളില്‍ ക്യാന്‍സര്‍ ബാധിച്ച 280 പേര്‍ക്ക് 7.07 ലക്ഷം രൂപയും ടി ബി ബാധിച്ച എട്ട് പേര്‍ക്ക് 5099 രൂപയും വിതരണം ചെയ്തു.