ഷോക്കേറ്റ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Posted on: June 13, 2013 12:22 am | Last updated: June 13, 2013 at 12:22 am
SHARE

കോഴിക്കോട്: കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ ഷോക്കേറ്റ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.

അസം സ്വദേശി ഹിലാല്‍ ചവാന്‍ (35), കൊല്‍ക്കത്ത സ്വദേശി സാവന്ത് മണ്ഡല്‍ (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറിന് വെസ്റ്റ്ഹില്‍ എഫ് സി ഐ ഗോഡൗണിന് സമീപത്തെ ഇവരുടെ താമസസ്ഥലത്താണ് അപകടം. ഇരുമ്പ് കമ്പിയുപയോഗിച്ച് വെള്ളം കോരുന്നതിനിടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ തട്ടിയായിരുന്നു അപകടം. നടക്കാവ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.