ഫോണ്‍ വിളി: ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുന്നുവെന്ന് മുഖ്യമന്ത്രി

Posted on: June 12, 2013 9:15 pm | Last updated: June 12, 2013 at 9:15 pm
SHARE

oommen chandy press meetതിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരെ തന്റെ ഓഫിസില്‍ നിന്ന് വിളിച്ചുവെന്ന ആരോപണം ഗൗരമായി എടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തന്റെ ഓഫീസ് സുതാര്യമാണ്. തന്നെ ആര്‍ക്കും എപ്പോഴും വിളിക്കാം, ബന്ധപ്പെടാം. ഈ സാഹചര്യം ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാകാം. സംഭവത്തില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.