നഗരസൗന്ദര്യം ഉറപ്പുവരുത്താന്‍ വ്യാപക കെട്ടിട പരിശോധന

Posted on: June 12, 2013 8:48 pm | Last updated: June 12, 2013 at 8:48 pm
SHARE

dubai-mall11ദുബൈ;നഗരസൗന്ദര്യം ഉറപ്പുവരുത്താന്‍ കെട്ടിടങ്ങള്‍ പരിശോധിക്കുമെന്ന് നഗരസഭാ ബില്‍ഡിംഗ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ എഞ്ചി. ഖാലിദ് മുഹമ്മദ് സാലിഹ് അറിയിച്ചു.

നഗരസഭാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. ഇല്ലാത്തവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷിതത്വം, മനോഹാരിത എന്നിവ ഉറപ്പായും പാലിക്കണം.
മെട്രോ ചുവപ്പ്, പച്ചപ്പാതകള്‍ക്ക് ഇരുവശവുമുള്ള കെട്ടിടങ്ങളിലാണ് ആദ്യം പരിശോധന നടത്തുക. എല്ലാ കെട്ടിട ഉടമകള്‍ക്കും സന്ദേശം അയച്ചിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ഇവയില്‍ ഉള്‍പ്പെടും. നഗരമോടിയില്‍ ലോക നിലവാരം കാത്തുസൂക്ഷിക്കാനാണ് നടപടികള്‍. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാവിധി നടത്തണം. പെയിന്റ ചെയ്യണം. പുറം കാഴ്ചയില്‍ പഴയതെന്ന് തോന്നിക്കരുത്.
ഭൂരിപക്ഷം ഉടമകളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ദുബൈയുടെ ഖ്യാതി നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കും. ഉപയോഗക്ഷമമല്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാമെന്ന് സമ്മതിച്ചിട്ടുണ്ട്. കാലപ്പഴക്ക പരിശോധന വിലയിരുത്താന്‍ കണ്‍സള്‍ട്ടന്റിനെ നിയോഗിക്കും. അറ്റകുറ്റപ്പണികള്‍ക്ക് രണ്ടു ദിവസത്തിനകം അനുമതി നല്‍കും. കെട്ടിടങ്ങളില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800900 നമ്പറില്‍ വിവരം അറിയിക്കണമെന്നും ഖാലിദ് മുഹമ്മദ് സാലിഹ് അറിയിച്ചു.