Connect with us

Ongoing News

Published

|

Last Updated

ജോണിനെ ഓര്‍ക്കുമ്പോള്‍
ലോകചരിത്രത്തിലെ അത്യപൂര്‍വ്വങ്ങളായ രണ്ട് വ്യക്തിത്വങ്ങളെ തന്റെ രൂപഭാവങ്ങളിലൂടെ ജോണ്‍ അനുസ്മരിപ്പിക്കുന്നുണ്ട്: യേശു കൃസ്തുവിനേയും ചെ ഗുവേരയേയും. ഇവര്‍ അധികാരസ്ഥാനങ്ങളോട് ഏറ്റുമുട്ടി അനിവാര്യമായ രക്തസാക്ഷിത്വം ഏറ്റുവാ!ങ്ങി. ജോണാവട്ടെ തന്റെ ചെറിയവൃത്തത്തിനുള്ളില്‍ വ്യവസ്ഥിതിയോട് കലഹിച്ച് തന്റെ അരാജകത്വ ജീവിതത്തിലൂടെ സ്വപ്നങ്ങള്‍ പലതും സാക്ഷത്ക്കരിക്കാനാവാതെ അനിവാര്യമായ ദുരന്തങ്ങളിലേക്ക് നടന്നടുത്തു; തന്റെ പരാജയപ്പെട്ട സിനിമാ സംരംഭങ്ങളിലൂ!ടെ ആശുപത്രി മരണത്തിലൂടെ.

ഇന്നലത്തെ കുറിപ്പ് ജോണിന്റെ ചികിത്സയില്‍ ഡോക്ടര്‍മാര്‍ പിഴവ് വരുത്തിയെന്ന് സ്ഥാപിക്കുന്നതിനായിട്ടെഴുതിയതല്ല. ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ കാഷ്വാലിറ്റി ഒട്ടനവധി ഘടനാപരമായ വൈകല്യങ്ങളെ നേരിടുന്നുണ്ട്. രോഗികളുടെ തിരക്ക്, അടിസ്ഥാന സൌകര്യങ്ങളുടേയും മനുഷ്യ വിഭവശേഷിയുടേയും ചികിത്സാമാനദണ്ഡങ്ങളു
ടെയും അഭാവം തുടങ്ങിയ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും പ്രവര്‍ത്തിക്കുന്നത്. ഇതൊന്നും ഉചിതമായ ചികിത്സ നല്‍കുന്നതിലുള്ള വീഴ്ചകള്‍ക്ക് നീതീകരണമല്ല. എന്നാല്‍ പിഴവുകളില്‍ നിന്നും പാഠം ഉള്‍കൊണ്ട് ആതുരസേവനം കൂടുതല്‍ കുറ്റമറ്റതാക്കാനും ജനകീയമാക്കാനുമുള്ള ചുമതല ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കുമുണ്ട്. അടുത്തകാലത്ത ആധുനിക സാങ്കേതിക വിദ്യകളുടെ ലഭ്യത ചികിത്സ കൂടുതല്‍ ഫലവത്താക്കിയിട്ടുണ്ട്. ജോണിനെ പോലെ ആന്തരികാവയവങ്ങള്‍ക്ക് പരിക്ക് പറ്റിയെത്തുന്നവരെ അള്‍ട്രാ സൌണ്ട് സ്‌കാനിങ്ങിന് വിധേയമാക്കി കാലതാമസം കൂടാതെ ശസ്ത്രക്രിയയോ മറ്റു ചികിത്സയോ നല്‍കാന്‍ കഴിയും. അവിടെയും രോഗികള്‍ക്ക് പ്രയോജനകരങ്ങളായ ഇത്തരം സാങ്കേതിക വിദ്യകളെ രോഗികളെ ചൂഷനം ചെയ്ത് പണമുണ്ടാക്കാന്‍ കിക്ക് ബാക്ക് സംസ്‌കാരത്തിലൂടെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നതും സത്യമാണ്.

ജോണ്‍ കാഷ്വാലിറ്റിയിലുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും വേണ്ട ചികിത്സ ഉറപ്പാക്കി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെ എന്ന കുറ്റബോധം കൊണ്ടുകൂടിയാണ് മാതൃഭൂമി വാരിക ജോണ്‍ സ്‌പെഷ്യല്‍ പതിപ്പ് കണ്ടപ്പോള്‍ ഇന്നലത്തെ കുറിപ്പ് എഴുതിപ്പോയത്. തീര്‍ച്ചയായും ജോണിനെ പോലെ അറിയപ്പെടുന്ന വ്യക്തികള്‍ക്ക് മാത്രമല്ല അറിയപ്പെടാത്തസാധരണക്കരായ നിരാലംബരും ഉചിത ചികിത്സ അര്‍ഹിക്കുന്നുണ്ട്. തീര്‍ച്ചയായയും ചികിത്സയുടെ കാര്യത്തില്‍ യാതൊരു വിവേചനവം കാട്ടാന്‍ പാടില്ല. എന്നാല്‍ ജോണിന്റെ കാര്യത്തില്‍ ചില പ്രത്യേകതകളുണ്ടായിരുന്നു വെന്നത് ശ്രദ്ധിക്കാതിരിക്കരുത്. കൂടെ വന്നസുഹൃത്തുക്കള്‍ പലരും സ്ഥലം വിട്ടു. മദ്യപിച്ച് സ്ഥിരബോധമില്ലാതെയും പരിക്കു പറ്റിയതിന്റെ ആ!ലസ്യത്തിലുമായിരുന്നു ജോണ്‍. സഹായിക്കാനാരുമില്ലാത്തതുമൂലം മറ്റ് രോഗികളെക്കാള്‍ ജോണിന്റെ സ്ഥിതി മോശമായിരുന്നു. അങ്ങനെ ചിന്തിച്ചപ്പോള്‍ ജോണിനെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന വ്യക്തിപരമായ കുറ്റബോധത്തില്‍ നിന്നാണ് കഴിഞ്ഞ കുറിപ്പ് എഴുതിയത്. മറ്റാരെയും കുറ്റപ്പെടുത്തുന്നതിനായിരുന്നില്ല

ഇരുപത്തെട്ട് വര്‍ഷത്തിന് ശേഷം എന്തിനീ വെളിപ്പെടുത്തല്‍ എന്നും പലരും വിമര്‍ശിച്ചുകണ്ടു. സത്യത്തില്‍ ഇതൊരു പുതിയ വെളിപ്പെടുത്തലൊന്നുമല്ല. ജോണിന്റെ മരണം ചികിത്സയിലെ പിഴവുമൂലമാണെന്ന വിമര്‍ശനം അന്നുതന്നെ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് വകുപ്പ് തലത്തില്‍ ഒരു അന്വേഷണം നടന്നിരുന്നു. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. 87 ല്‍ ഇടക്കാലത്ത് എന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് ഞാന്‍ 88 അവസാനത്തോടെയാണ് തിരികെ എത്തിയത്.

 

Latest