യു പി സര്‍ക്കാറിന്റെ സൗജന്യ ലാപ്‌ടോപ്പ് പദ്ധതി വെള്ളത്തില്‍ മുങ്ങി

Posted on: June 12, 2013 7:45 pm | Last updated: June 12, 2013 at 7:45 pm
SHARE

u p laptopലക്‌നോ: ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാറിന്റെ സൗജന്യ ലാപ്‌ടോപ്പ് വിതരണ പദ്ധതി വെള്ളത്തില്‍ മുങ്ങി. പ്രകടന പത്രികയിലെ വാഗ്ദാനമായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ കരുതിയിരുന്ന ലാപ്‌ടോപ്പുകള്‍ കനത്ത മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് പ്രവര്‍ത്തനരഹിതമായി. യു പിയിലെ ലഖീംപൂരില്‍ ഇന്ന് വിതരണം ചെയ്യേണ്ടതായിരുന്നു ലാപ്‌ടോപ്പുകള്‍. എന്നാല്‍ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ ലാപ്‌ടോപ്പുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ വെള്ളം കയറുകയായിരുന്നു. രാവിലെ വിതരണത്തിനായി ലാപ്‌ടോപ്പുകള്‍ പരിശോധിച്ചപ്പോഴാണ് പദ്ധതി ‘വെള്ള’ത്തിലായ കാര്യം അധികൃതര്‍ അറിയുന്നത്.

എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലകളിലായി 13,353 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കാനിരുന്നത്.