ടിപി വധം:രഹസ്യമൊഴി നല്‍കിയ എല്ലാവരും കൂറുമാറി

Posted on: June 12, 2013 6:48 pm | Last updated: June 12, 2013 at 6:48 pm
SHARE

tp slugകോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. 157ാം സാക്ഷി കെ.കെ സുബിനാണ് കൂറുമാറിയത്. ഇതോടെ രഹസ്യമൊഴി നല്‍കിയ ശേഷം കൂറുമാറിയവരുടെ എണ്ണം ആറായി. അഴിയൂരിലെ കോറോത്ത് വയലില്‍ നിന്നും ബിബിന്‍,രതീഷ് എന്നീ പ്രതികള്‍ ആയുധങ്ങളെടുത്ത് കൊടി സുനി അടക്കമുള്ളവര്‍ക്ക് നല്‍കുന്നത് കണ്ടു എന്ന് കെ.കെ സുബിന്‍ നേരത്തെ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ളൊരു മൊഴി നല്‍കിയിട്ടില്ലെന്ന് സുബിന്‍ പറഞ്ഞു. സുബിന്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.