തട്ടിപ്പ് കേസിലെ പ്രതിയുമായുള്ള ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണം: വി എസ്

Posted on: June 12, 2013 5:33 pm | Last updated: June 12, 2013 at 5:33 pm
SHARE

vs press meetതിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള ബന്ധം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സരിതാ എസ് നായരുടെ ഫോണിലേക്കും തിരിച്ചും 70 തവണ വിളികളുണ്ടായിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യകേസുകളിലെ പ്രതിയുമായി മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമാക്കണം. സ്റ്റാഫംഗത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാകില്ല. ആരോപണം സുതാര്യമായി ഒതുക്കിത്തീര്‍ക്കാന്‍ അനുവദിക്കില്ലെന്നും വി എസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫോണില്‍ നിന്ന് സരിത എസ് നായരുമായി പലതവണ ബന്ധപ്പെട്ടതിന്റെ തെളിവുകളുണ്ടെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് വി എസ് പത്രസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍ സരിത എസ് നായരുമായി സംസാരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.