ഹാജിമാര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠനക്ലാസ് 17 മുതല്‍

Posted on: June 12, 2013 1:08 pm | Last updated: June 12, 2013 at 1:08 pm
SHARE

ബാലുശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഹാജിമാര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ് 17 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ ട്രെയ്‌നര്‍ ഷാനവാസ് കുറുമ്പൊയില്‍ അറിയിച്ചു. വിവിധ നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന ക്ലാസുകളില്‍ ലീഡറുടെ നേതൃത്വത്തില്‍ മുഴുവന്‍ ഹാജിമാരും നിര്‍ബന്ധമായും പങ്കെടുക്കണം. ഹജ്ജ് പരിശീലന ക്ലാസിനൊപ്പം മെഡിക്കല്‍ ക്യാമ്പ് നടത്തി ഹെല്‍ത്ത് കാര്‍ഡും ഹജ്ജ് ഗൈഡും ഹാജിമാര്‍ക്ക് വിതരണം ചെയ്യും.
കോഴിക്കോട് സൗത്ത്, നോര്‍ത്ത്, ബേപ്പൂര്‍, എലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട് മുഖദാര്‍ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയില്‍ 17നും പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി, കോടഞ്ചേരി ഭാഗത്തുള്ളവര്‍ക്ക് 20ന് താമരശ്ശേരി ചുങ്കം തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസയിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് 22നു മുക്കം വ്യാപാര ഭവനിലും ക്ലാസുകള്‍ നടക്കും.
പേരാമ്പ്ര നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് പേരാമ്പ്ര ജബലുന്നൂര്‍ അറബിക് കോളജില്‍ 22ന് രാവിലെ പത്തിനും കുന്ദമംഗലത്തുള്ളവര്‍ 22ന് രാവിലെ എട്ടിനും പന്തീര്‍പാട സെഞ്ച്വറി ഹാളില്‍ നടക്കും. 23ന് രാവിലെ എട്ടിന് കൊടുവള്ളി മുസ്‌ലിം യത്തീംഖാന ഓഡിറ്റോറിയത്തില്‍ നരിക്കുനി, മടവൂര്‍, കൊടുവള്ളി, ഓമശ്ശേരി, കിഴക്കോത്ത് ഭാഗത്തുള്ളവര്‍ക്കും, ബാലുശ്ശേരി നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് അന്നു തന്നെ എരമംഗലം ഗ്രീന്‍വാലി പബ്ലിക് സ്‌കൂളില്‍ ക്ലാസുകള്‍ നടക്കും.
കുറ്റിയാടിയിലുള്ള ഹാജിമാര്‍ 25ന് രാവിലെ പത്തിന് കുറ്റിയാടി മുസ്‌ലിം യതീംഖാന അടുക്കത്ത് ക്യാമ്പസില്‍ എത്തണം. നാദാപുരത്തുള്ളവര്‍ക്കും ഇതേ ദിവസം രാവിലെ പത്ത് മുതല്‍ നാദാപുരം എം വൈ എം യതീംഖാനയില്‍ വെച്ചും ക്ലാസ് നടത്തും. കൊയിലാണ്ടി നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് 26ന് കൈരളി ഓഡിറ്റോറിയത്തില്‍ രാവിലെ എട്ട് മുതല്‍ നടക്കും. 27ന് വടകര ഷാദി മഹല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടിന് ആരംഭിക്കുന്ന ക്ലാസില്‍ വടകര നിയോജക മണ്ഡലത്തിലുള്ള ഹാജിമാര്‍ പങ്കെടുക്കണം.