Connect with us

Kozhikode

സഹകരണഭവന്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു

Published

|

Last Updated

കോഴിക്കോട്: സഹകരണഭവന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ റവന്യൂ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു.
സഹകരണ ഭവന്‍ കോര്‍പ്പറേഷന് നല്‍കേണ്ടിയിരുന്ന വാടക യഥാസമയം നല്‍കാത്തതിലും കുടിശ്ശികയാക്കിയതിനുമാണ് നടപടി.
ഇന്നലെ രാവിലെ എട്ടിനാണ് ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്തത്. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ്, സഹകരണസംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ്, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍, സഹകരണസംഘം അസി. ഡയറക്ടര്‍ ഓഡിറ്റ് കോഴിക്കോട് എന്നീ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
17 ലക്ഷത്തോളം രൂപ വാടകയിനത്തില്‍ കുടിശ്ശികയുണ്ട്. റവന്യൂ ഇന്‍സ്‌പെക്ടര്‍ അറിയിച്ചതനുസരിച്ച് കുടിശ്ശികയുടെ ഒരു ഭാഗം ഡിഡി എയില്‍ അടച്ചതിന് ശേഷം 12 മണിയോടെ ഓഫീസ് തുറന്നുകൊടുത്തു.
ഓഫീസ് സീല്‍ ചെയ്യുന്നത് സംബന്ധിച്ചുള്ള യാതൊരറിയിപ്പും ഉണ്ടായിട്ടില്ലെന്നും ഓഫീസ് തുറക്കുവാനെത്തിയപ്പോഴാണ് സീല്‍ചെയ്ത വിവരമറിയുന്നതെന്നും സഹകരണ ഭവനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Latest