ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആള്‍ മരണപ്പെട്ടു

Posted on: June 12, 2013 11:53 am | Last updated: June 12, 2013 at 11:53 am
SHARE

mukura

ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായമുള്ള ആള്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ഉള്ള ജപ്പാന്‍കാരന്‍ ജിറോമോണ്‍ കിമുറ അന്തരിച്ചു. 116 വയസ്സായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹത്തിന്.
1897 ഏപ്രില്‍ 19ന് ജനിച്ച കിമുറ ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 2012 ഡിസംബര്‍ 28നാണ് കിമുറ ഈ റെക്കോര്‍ഡിന് അര്‍ഹനാവുന്നത്. അമേരിക്കയുടെ ക്രിസ്ത്യന്‍ മോര്‍ട്ടന്‍സെന്നിന്റെ റെക്കോര്‍ഡാണ് കിമുറ മറികടന്നത്. കിമുറയുടെ മരണത്തോടെ ഇപ്പോള്‍ ഈ സ്ഥാനത്തുള്ളത് ജപ്പാനില്‍ നിന്നു തന്നെയുള്ള 115 വയസ്സുകാരി മിസാവോ ഒക്കാവയാണ്.