വെസ്റ്റിന്റീസിനെയും തോല്‍പിച്ചു; ഇന്ത്യ സെമിയില്‍

Posted on: June 12, 2013 7:05 am | Last updated: June 12, 2013 at 9:45 am
SHARE
jadeja
അഞ്ച് വിക്കറ്റെടുത്ത് ജദേജ സഹകളിക്കാര്‍ക്കൊപ്പം

 

ലണ്ടന്‍: ഓവല്‍ പാര്‍ക്കില്‍ ശിഖര്‍ ധവാനും രവീന്ദ്ര ജഡേജയും കളം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന് വെസ്റ്റിന്റീസിനെ തോല്‍പ്പിച്ചു ചാംമ്പ്യന്‍സ് ട്രോഫിയുടെ സെമി ങൈന234 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യ 40 ഓവറില്‍ ലക്ഷ്യം കണ്ടു.
ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാന്‍ പരമ്പരയിലെ രണ്ടാം സെഞ്ച്വറി നേടി (102) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ധവാന് മികച്ച പിന്തുണ നല്‍കിയ രോഹിത് ശര്‍മയും (52) ദിനേശ് കാര്‍ത്തിക്കും (51) അര്‍ധസെഞ്ച്വറി നേടി.
നേരത്ത ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. 10 ഓവറില്‍ 36 റണ്‍സ് വഴങ്ങി 5 വിക്കറ്റ് എടുത്ത് ജഡേജയുടെ ബൗളിംഗാണ് വിന്‍ഡീസ് സ്‌കോര്‍ 223ല്‍ ഒതുക്കിയത്. ജോണ്‍സണ്‍ ചാള്‍സും ഡാരന്‍ സമ്മിയും അര്‍ധസെഞ്ച്വറി നേടി.