സദസ്സിനെ ഇളക്കി മറിച്ച് ‘രജത നിലാവ്’ നവ്യാനുഭവമായി

Posted on: June 11, 2013 8:58 pm | Last updated: June 12, 2013 at 9:00 pm
SHARE

navasദോഹ: ഖത്തര്‍ കാസര്‍ക്കോട് മണ്ഡലം കെ എം സി സി യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘രജത നിലാവ്’ ഇശല്‍ സന്ധ്യ നവ്യാനുഭവമായി .
മാസ്റ്റര്‍ മുഹമ്മദ് സാബിത്ത് ഇബ്രാഹിമിന്റെ ഖിറാഅത്തോടെ ആരംഭിച്ച രജത ജൂബിലി ആഘോഷം ഖത്തര്‍ കെ എം സി സി അധ്യക്ഷന്‍ പി എസ് എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രജത ജൂബിലിയുടെ നിറവില്‍ ‘ രജത രേഖ’ സുവനീര്‍ പ്രകാശനം കാസര്‍ക്കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് അല്‍ സമാന്‍ എക്‌സ്‌ച്ചേഞ്ച്്് ജനറല്‍ മാനേജര്‍ അന്‍വര്‍ സാദത്തിന് നല്‍കി നിര്‍വഹിച്ചു.
മണ്ഡലം കെ എം സി സി യുടെ സ്ഥപകാന്‍ ഡോ. എം പി ഷാഫി ഹാജി യെ ആദരിച്ചു
മണ്ഡലം കമ്മിറ്റിക്ക് വേണ്ടി എന്‍ എ നെല്ലിക്കുന്നിനു ട്രഷറര്‍ ഇബ്രഹിം നാട്ടക്കള്‍ എം പി ഷാഫി ഹാജിക്ക് ലുക്മാനുല്‍ ഹക്കീം ഉപഹാരം നല്കി.
ഖത്തര്‍ കെ എം സി സി മുന്‍ പ്രസിഡണ്ട് എസ് എ എം ബഷീര്‍ മുഖ്യ പ്രഭാഷണവും കോഴിക്കോട് മുസ്ലിം ലീഗ് സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ആശംസാ പ്രസംഗവും നടത്തി.