പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി:ശ്രീശാന്ത്

Posted on: June 11, 2013 10:43 pm | Last updated: June 11, 2013 at 10:44 pm
SHARE

sreesanthന്യൂഡല്‍ഹി: താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായിരുന്ന മലയാളി താരം എസ്. ശ്രീശാന്ത്. ജാമ്യം ലഭിച്ച് ജയില്‍മോചിതനായ ശ്രീശാന്ത് തന്റെ അഭിഭാഷക റബേക്ക ജോണിന്റെ വീട്ടില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.  ജാമ്യം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കഴിഞ്ഞ 27 ദിവസമായി താന്‍ ചിരിച്ചിട്ടില്ലെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.നാളെ മുതല്‍ തന്നെ പരിശീലനം തുടങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു.