Kozhikode
കോഴിക്കോട് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം
കോഴിക്കോട്: പയ്യോളിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച കോട്ടപ്പള്ളി സ്വദേശികളായ രാഹുല്‍,സനൂപ്,കുന്നോത്ത് വീട് രാജീവ് എന്നിവരാണ് മരിച്ചത്.രാഹുല്‍ സംഭവ സ്ഥലത്ത് വെച്ചും സനൂപ്്,രാജീവ് എന്നിവര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചും മരിച്ചു.അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 12 മണിയോടെയാണ് അപകടമുണ്ടായത്.
---- facebook comment plugin here -----