Connect with us

Gulf

നിയമലംഘനങ്ങള്‍ തുടര്‍ന്ന 106 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കഴിഞ്ഞ മാസം പിന്‍വലിച്ചു

Published

|

Last Updated

അല്‍ ഐന്‍: ട്രാഫിക് നിയമങ്ങള്‍ നിരന്തരമായി ലംഘിച്ച 106 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അല്‍ ഐന്‍ ട്രാഫിക് വകുപ്പ് പിന്‍വലിച്ചു. ട്രാഫിക് വകുപ്പ് മേധാവി ബ്രിഗേഡിയര്‍ സ്വലാഹ് അബ്ദുല്ല അല്‍ ഹുമൈരി അറിയിച്ചതാണിത്.
ട്രക്കുകള്‍ മറ്റു വാഹനങ്ങളെ മറികടക്കല്‍ (24 പോയിന്റാണിതിന്), മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുക, റോഡുകളില്‍ മത്സരയോട്ടം നടത്തുക, അമിത വേഗത്തില്‍ വാഹനം ഓടിക്കുക എന്നിവയാണ് ഈ നടപടിക്കു കാരണം. അമിത വേഗത തന്നെയാണ് ഏറ്റവും കൂടുതല്‍ പിടികൂടപ്പെട്ട നിയമലംഘനം. ആദ്യഘട്ടം മൂന്ന് മാസം ലൈസന്‍സ് തടഞ്ഞുവെക്കും. പിന്നീട് നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ആറ് മാസവും വീണ്ടും തുടര്‍ന്നാല്‍ ഒരു വര്‍ഷവും തടഞ്ഞുവെക്കും. അതിനുശേഷവും അതേ അവസ്ഥയാണെങ്കില്‍ ലൈസന്‍സ് എന്നെന്നേക്കുമായി റദ്ദ് ചെയ്യും. തടഞ്ഞുവെച്ച ലൈസന്‍സ് ഉടമക്ക് തിരിച്ചുനല്‍കുന്നതിനു മുമ്പ് വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമലംഘനവും കുറ്റവുമായി പരിഗണിക്കും.

---- facebook comment plugin here -----

Latest