Connect with us

Gulf

നഗര ശുചീകരണത്തിന് വാക്വം ക്ലീനറുകള്‍

Published

|

Last Updated

ദുബൈ: നഗരശുചീകരണത്തിന് പുതിയ തരം വാക്വം ക്ലീനറുകള്‍. ദുബൈ നഗരസഭയാണ് ശുചീകരണ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ തരം വാക്വം ക്ലീനറുകള്‍ നല്‍കിയത്.
പാര്‍ക്കിംഗ്, നടപ്പാതകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ചപ്പുചവറുകള്‍ നീക്കംചെയ്യാന്‍ ഇതിലൂടെ എളുപ്പം കഴിയും. ശുചീകരണ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തിടത്ത് വാക്വം ക്ലീനറുമായി തൊഴിലാളികള്‍ എത്തും.
ലോക നിലവാരത്തില്‍ ശുചീകരണം എത്തിക്കാനാണ് ഏറ്റവും ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന് വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗം ഡയറക്ടര്‍ എഞ്ചി. അബ്ദുല്‍ മജീദ് സൈഫി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാണ് വാക്വം ക്ലീനറുകള്‍ നല്‍കിയത്. വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ ക്ലീനറുകള്‍ നല്‍കും. പരിസ്ഥിതി സൗഹൃദ, ഭാരരഹിത കാര്‍ച്ചര്‍ ക്ലീനറാണ് ഉപയോഗിക്കുന്നത്.
ഒമ്പത് ക്ലീനറുകളാണ് തല്‍ക്കാലം ഉപയോഗിക്കുകയെന്നും അബ്ദുല്‍ മജീദ് സൈഫി അറിയിച്ചു.