ഹൈപ്പര്‍മാര്‍ക്കറ്റ്, റസ്‌റ്റോറന്റ് മേഖലകളില്‍ നൂറ് കോടി നിക്ഷേപം നടത്തും

Posted on: June 11, 2013 7:00 pm | Last updated: June 11, 2013 at 7:00 pm
SHARE

ദുബൈ: ഹൈപ്പര്‍മാര്‍ക്കറ്റ്, റസ്റ്റോറന്റ് മേഖലയില്‍ യു എ ഇയില്‍ അടുത്ത 20 വര്‍ഷത്തിനകം നൂറ് കോടി ദിര്‍ഹമിന്റെ നിക്ഷേപം നടത്തുമെന്ന് ന്യൂ ഗ്രീറ്റിംഗ്‌സ് അല്‍ മദീന ചെയര്‍മാന്‍ ഖാദര്‍ അബൂബക്കര്‍ പറഞ്ഞു.
ദുബൈ ഇന്റര്‍നാഷനല്‍ സിറ്റിയില്‍ ഈ മാസം 13ന് വൈകുന്നേരം നാലിന് ന്യൂഗ്രീറ്റിംഗ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ ഐനില്‍ 1.10 കോടി ദിര്‍ഹം ചെലവ് ചെയ്ത് മാള്‍ പണിയും. 2025 ഓടെ 25 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലക്ഷ്യമിടുന്നത്. കേരളത്തിലും നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യു എ ഇയില്‍ 16-ാമത്തെ ഗ്രീറ്റിംഗ്‌സ് ഗ്രൂപ്പ് ശാഖയാണ് ഇന്റര്‍നാഷനല്‍ സിറ്റിയില്‍ ഉദ്ഘാടനം ചെയ്യുന്നത്.
സിനിമാതാരങ്ങളായ സിദ്ദീഖ്, ശ്വേത മേനോന്‍ എന്നിവര്‍ അതിഥികളായിരിക്കും. അറേബ്യന്‍ നൃത്തരൂപങ്ങള്‍ ഉണ്ടാകും. 100 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ടയോട്ട കാര്‍ സമ്മാനമുള്ള നറുക്കെടുപ്പ് കൂപ്പണ്‍ നല്‍കും. എം ഡി നൗശിക്, ജനറല്‍ മാനേജര്‍ സിറാജ്, ഫിനാന്‍സ് കണ്‍ട്രോളര്‍ ഉണ്ണികൃഷ്ണന്‍, സജീറ, ആംബിയന്റ് എം ഡി ജാക്കി റഹ്മാന്‍ സംബന്ധിച്ചു.