മുനിസിപ്പാലിറ്റി പിഴകളും ഫീസുകളും ഓണ്‍ലൈനായി അടക്കാം

Posted on: June 11, 2013 6:58 pm | Last updated: June 11, 2013 at 6:58 pm
SHARE

new-logoഷാര്‍ജ: നഗരസഭയുടെ ഏതാനും സേവനങ്ങള്‍ കൂടി ഓണ്‍ലൈന്‍ മുഖേന ആരംഭിച്ചതായി ഷാര്‍ജ നഗരസഭ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ റിയാദ് ബിന്‍ അയലാന്‍. ഇതിന്റെ ഭാഗമായി നഗരസഭയില്‍ ഒടുക്കേണ്ട ഫീസുകളും പിഴകളും നഗരസഭാ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകാതെ ഉപഭോക്താക്കള്‍ക്ക് അടക്കാന്‍ കഴിയും.
നഗരസഭക്കു കീഴിലെ എഞ്ചിനീയറിംഗ്, പ്രൊജക്ട് വിഭാഗത്തിലെ സേവനങ്ങളും ഇവയില്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട അപേക്ഷകളും അവയുടെ ഫീസുകളും ഓണ്‍ലൈനായി അടക്കാം. അപേക്ഷയുടെ അപ്പോഴുള്ള സ്ഥിതിവിവരങ്ങളും ഇന്റര്‍നെറ്റ് വഴി അറിയാം എന്നതും ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. ഇതിനു പുറമെ സമയലാഭവും ലഭിക്കും.