പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാര്‍ മാര്‍ഗരേഖ സുപ്രീംകോടതി അംഗീകരിച്ചു

Posted on: June 11, 2013 5:17 pm | Last updated: June 11, 2013 at 5:21 pm
SHARE

plusone

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പ്രവേശനത്തിന് സി ബി എസ് ഇ ബോര്‍ഡ് പരീക്ഷ എഴുതണമെന്ന സര്‍ക്കാര്‍ മാര്‍ഗരേഖ സുപ്രീംകോടതി അംഗീകരിച്ചു. സി ബി എസ് ഇ മാനേജ്‌മെന്റുകളുടെയും ഏതാനും വിദ്യാര്‍ത്ഥികളുടെയും ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി വിധി. ഇതോടെ ഇനി സി ബി എസ് ഇ ബോര്‍ഡ് പരീക്ഷ എഴുതിയവര്‍ക്ക് മാത്രമേ പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടാവൂ.