Connect with us

National

മുന്‍ കേന്ദ്രമന്ത്രി വി സി ശുക്ല അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി സി ശുക്ല (84) അന്തരിച്ചു. മെയ് 25ന് ഛത്തീസ്ഗഡില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഗുഡ്ഗാവിലെ നെതാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നും മൂന്നു വെടിയുണ്ടകള്‍ കണ്ടെടുത്തിയിരുന്നു.
വിദ്യാ ചരണ്‍ ശുക്ല എന്ന വി സി ശുക്ല കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ദിരാഗാന്ധിയുടെ വിവാദ തീരുമാനങ്ങളില്‍ പലതിലും വി സി ശുക്ലക്കും പങ്കുണ്ടായിരുന്നു. വി സി ശുക്ലയെ പരാമര്‍ശിക്കാതെ
അടിയന്തരാവസ്ഥക്കാലത്തെപ്പറ്റി പറയാന്‍ കഴിയില്ല.
1957ല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ഇപ്പോള്‍ ഛത്തീസ്ഗഡിലുള്ള മഹാസമുണ്ട് മണ്ഡലത്തില്‍ നിന്നാണ് ശുക്ല ആദ്യമായി ലോക്‌സഭയിലെത്തിയത്. ആദ്യ തെരെഞ്ഞെടുപ്പില്‍ തന്നെ തകര്‍പ്പന്‍ വിജയമാണ് ശുക്ല സ്വന്തമാക്കിയത്. ഇതുള്‍പ്പടെ ഒമ്പത് തവണ അദ്ദേഹം ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1966ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ മന്ത്രിയാക്കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തില്‍ വാര്‍ത്താവിനിമയം, ആഭ്യന്തരം, പ്രതിരോധം, സാമ്പത്തികം, പ്ലാനിംഗ്, ഭക്ഷ്യവിതരണം, വിദേശകാര്യം, പാര്‍ലമെന്ററി കാര്യം, ജലവിഭവം തുടങ്ങിയ ഏകദേശം എല്ലാ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തു.

 

Latest