പകര്‍ച്ചപ്പനി: ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

Posted on: June 11, 2013 11:52 am | Last updated: June 11, 2013 at 3:41 pm
SHARE

niyamasabha_3_3തിരുവനന്തപുരം: പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. എളമരം കരീം ആയിരുന്നു നോട്ടീസ് നല്‍കിയത്. പനി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും കരീം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 140 ആയെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ആകെ 999, 118 പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പനിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേരുന്നുണ്ട്.