Editorial
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
മുബൈ: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 58.36 രൂപയാണ് ഇന്ന് രൂപയുടെ മൂല്യം. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ച്ചയാണ് രൂപയുടെ മൂല്യം ഇടിയുന്നത്.
ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 60 രൂപവരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.







