മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു

Posted on: June 11, 2013 9:21 am | Last updated: June 11, 2013 at 10:24 am
SHARE

mumbai-building

മുബൈ: മുബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഫയര്‍മാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ആറു പേര്‍ക്ക പരിക്കേറ്റു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടന്നാണ് സൂചന. രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മധ്യ മുബൈയിലെ മാഹിം ദര്‍ഗ്ഗയിലെ നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ തകര്‍ന്ന് വീണത്. അനധികൃതമായി രണ്ട് നില ഉയര്‍ത്തിയതാണ് അപകട കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.