Connect with us

Kerala

എം ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ സ്ഥാനം രാജിവെച്ചു

Published

|

Last Updated

ഷൊര്‍ണൂര്‍: സി പി എമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ നഗരസഭയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും എം ആര്‍ മുരളി രാജിവെച്ചു. ഇനി ചെയര്‍മാന്‍ സ്ഥാനത്ത് സി പി എമ്മും വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ജനകീയ വികസന സമിതിയും ആയിരിക്കും.
രണ്ടര വര്‍ഷത്തിനുശേഷമാണ് അധികാരം കൈമാറുന്നത്.

എം.ആര്‍ മുരളിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ.എം ഒറ്റപ്പാലം ഏരിയാ കമ്മറ്റി തീരുമാനിച്ചിരുന്നു.

ഷൊര്‍ണ്ണൂര്‍ നഗരസഭയുടെ ചരിത്രത്തിലാദ്യമായി സി.പി.ഐ.എമ്മിനെ ഭരണത്തില്‍ നിന്ന് പുറത്താക്കിയ എം.ആര്‍ മുരളി രാജി വെക്കുമ്പോള്‍ അധ്യക്ഷസ്ഥാനം സി.പി.ഐ.എമ്മിനു തന്നെ തിരികെ നല്‍കുകയാണ് ചെയ്യുന്നത്.

സി.പി.ഐ.എമ്മില്‍നിന്നും പുറത്തു വന്ന മുരളി കോണ്‍ഗ്രസ് പിന്തുണയോടെ ഭരണസാരഥ്യം ഏറ്റെടുത്തെങ്കിലും അധ്യക്ഷസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കം മൂലം കോണ്‍ഗ്രസില്‍ നിന്നും അകലുകയായിരുന്നു.

എം ആര്‍ മുരളിയുമായി സഖ്യത്തിന് സി പി എം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. താന്‍ ഇനി സി പി എം വിരുദ്ധരുടെ കൂട്ടത്തിലില്ലെന്ന് മുരളിയും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Latest