Connect with us

Palakkad

സഞ്ചാര മാര്‍ഗങ്ങളില്ല; മലയോര മേഖലകള്‍ ശൂന്യമാകുന്നു

Published

|

Last Updated

അഗളി: സഞ്ചാരമാര്‍ഗങ്ങളില്ലാത്തതിനാല്‍ കുറേ ഗ്രാമങ്ങള്‍ ശൂന്യമാകുന്നു.——അട്ടപ്പാടിയിലെ പ്രധാന കുടിയേറ്റ മേഖലയായ ചിറ്റൂര്‍, പെട്ടിക്കല്‍,കൊല്ലങ്കോട്,കട്ടക്കാട്,പുലിയറ,കൊറവന്‍പാടി,പുട്ടുമല തുടങ്ങിയ പ്രദേശങ്ങളാണ് ശൂന്യമാകുന്നത്.
കാര്‍ഷിക സമൃദ്ധമായിരുന്ന ഷോളയൂര്‍-അഗളി പഞ്ചായത്തുകളില്‍പ്പെട്ട ഈ പ്രദേശങ്ങളിലേക്ക് 1975 മുതലാണ് ധാരാളമായി കുടിയേറ്റമുണ്ടായത്. കുരുമുളക്,കാപ്പി,ചുക്, ഏലം തുടങ്ങിയവയായിരുന്നു പ്രധാനകൃഷി. കാര്‍ഷികാദായങ്ങള്‍ 16 കിലോമീറ്റര്‍ തലച്ചുമടായി ഗൂളിക്കടവിലെത്തിച്ചാണ് ആദ്യകാലങ്ങളില്‍ വിപണനം നടത്തിയിരുന്നത്.—ക്രമേണ ഉള്‍പ്രദേശങ്ങളിലേക്ക് ചെറു റോഡുകളുണ്ടായപ്പോള്‍ കര്‍ഷകര്‍ ആഹ്ലാദിച്ചു. “ാവിയില്‍ നല്ലറോഡുകളും സ്‌കൂളും ആശുപത്രിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും അവര്‍ സ്വപ്‌നം കണ്ടു. ആദ്യതലമുറ ദുരിതംപേറിയാലും അടുത്ത തലമുറ വെളിച്ചം കാണുമെന്നവര്‍ കരുതി.————എന്നാല്‍ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിക്ക് സര്‍ക്കാര്‍ 1978 ല്‍ തുടക്കമിട്ടത്. കിഴക്കനട്ടപ്പാടിയുടെ ജലസേചനവും കുടിവെള്ള വിതരണവും വൈദ്യുതി ഉത്പാദനവും അട്ടപ്പാടിയുടെ സമഗ്രവികസനവും ലക്ഷ്യമിട്ടായിരുന്നു പദ്ധതി. എന്നാല്‍ തുടക്കം മുതല്‍ ഇഴഞ്ഞു നീങ്ങിയ അണക്കെട്ടു പദ്ധതി എങ്ങുമെത്താതെ ഇന്നും ചിറ്റൂര്‍ സെന്റ് തോമസ്, പെട്ടിക്കല്‍ ഇന്‍ഫെന്റ് ജീസസ്, കൊറവന്‍പാടി സെന്റ് സെബാസ്റ്റ്യന്‍സ്, ഉണ്ണിമല ഇന്‍ഫെന്റ് ജീസസ്, പുലിയറ സെന്റ് ജോര്‍ജ് ഇടവക ദേവാലയങ്ങളിലെ ജനസംഖ്യ ക്രമാതീതമായികുറഞ്ഞു. പ്രദേശത്തെ ഇതര വിഭാഗക്കാരും കൃഷിയിടം വിട്ടുപാലായനം ചെയ്തു.—ദീര്‍ഘനാളത്തെ ഇടവേളക്കുശേഷമാണ് റോഡുപണി നടക്കാറുള്ളത്.
റോഡിന്റെ ശോചനീയാവസ്ഥ മാധ്യമങ്ങളില്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമുണ്ടാകുന്നില്ല. അട്ടപ്പാടി സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ജയറാം രമേശിന്റെ ഫണ്ടില്‍നിന്നും അട്ടപ്പാടിയില്‍ മുപ്പതു കിലോമീറ്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ അട്ടപ്പാടിയുടെ വികസനത്തിനായി 120കോടി ചെലവഴിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഏതെങ്കിലും തരത്തിലുള്ള ഫണ്ടുകള്‍ വിനിയോഗിച്ച് പ്രദേശത്തെ രക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.——

Latest