Connect with us

Palakkad

ക്ഷീരകര്‍ഷക ക്ഷേമനിധി ക്ഷീരസംഘങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയാകുന്നു

Published

|

Last Updated

പാലക്കാട്: ക്ഷീരകര്‍ഷക ക്ഷേമത്തിനായി രൂപവത്കരിച്ച ക്ഷീരകര്‍ഷക ക്ഷേമനിധി പ്രാഥമിക ക്ഷീരസംഘങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയാകുന്നു.
2013 ഏപ്രില്‍ മുതല്‍ അംശാദായം അടക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ മാറ്റിയതാണ് ക്ഷീരസംഘങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. നിലവില്‍ ക്ഷീരകര്‍ഷകന്റെ വിഹിതത്തി്‌ന് പുറമെ സംഘങ്ങളുടെ പാല്‍സംഭരണ, വിതരണത്തിന്റെ അംശാദായവും അടക്കണം. സംഘങ്ങളില്‍ വില്പന നടത്തുന്ന ഒരുലിറ്റര്‍ പാലിന് 12 പൈസയും മില്‍മയ്ക്ക് നല്‍കുന്ന ഒരുലിറ്റര്‍ പാലിന് 0. 05 പൈസ പ്രകാരവുമാണ് നല്‍കിയിരുന്നത്.——ഇത് ഏപ്രില്‍ മുതല്‍ പാലിന്റെ പ്രാദേശികവില്പന വിലയുടെ 0. 05 പൈസയും മില്‍മയില്‍നിന്ന് ലഭിക്കുന്ന പാല്‍വിലയുടെ 0 03 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് മൂലം ക്ഷീരസംഘങ്ങള്‍ക്ക് 600 മുതല്‍ 1,500 രൂപവരെ പ്രതിമാസം അധികച്ചെലവ് വരും.
നിലവില്‍ പ്രതിദിനം 300 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന ക്ഷീരസംഘങ്ങള്‍ കര്‍ഷകന്റെ വിഹിതം ഉള്‍പ്പെടെ 1,500 മുതല്‍ 2,000 രൂപവരെ പ്രതിമാസം അംശാദായം അടയ്ക്കുന്നുണ്ട്. ഇപ്പോഴത് 2,600 മുതല്‍ 3,500 രൂപയായി ഉയര്‍ന്നത് പാല്‍ ഉത്പാദനം കുറഞ്ഞ് പ്രതിസന്ധിയിലായ ക്ഷീരസംഘങ്ങള്‍ക്ക് വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കുന്നതെന്ന് സംഘം സെക്രട്ടറിമാര്‍ പറയുന്നു. മറ്റ് ക്ഷേമനിധികളില്‍ അംഗമായവര്‍ എല്ലാമാസവും അവരുടെ അംശാദായം അടയ്ക്കണമെന്ന നിബന്ധനയ്ക്ക് പകരം പാലളക്കുന്നസമയത്ത് മാത്രം അംശാദായം അടച്ചാല്‍ മതിയെന്നത് കര്‍ഷകരുടെ വിഹിതം കുറയാനും ഇടവരുന്നു.——പെന്‍ഷന്‍തുക 500 രൂപയായി വര്‍ധിപ്പിച്ചതും മറ്റ് ആനുകൂല്യങ്ങളുടെ വര്‍ധനയുംമൂലമാണ് അംശാദായത്തില്‍ ക്ഷീരസംഘങ്ങളുടെ വിഹിതത്തില്‍ വര്‍ധന വരുത്തിയതെന്നാണ് ബോര്‍ഡ് പറയുന്നത്.
ക്ഷേമനിധി ഫണ്ട് ഉപയോഗിച്ച് ക്ഷീരവികസനവകുപ്പ് വിവിധ ജില്ലകളില്‍ വാഹനം വാങ്ങിയതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ആരോപണമുണ്ട്.——

Latest