Connect with us

Palakkad

കാലാവസ്ഥാ വ്യതിയാനം ജില്ലയില്‍ കാര്‍ഷിക മേഖലക്ക് ഭീഷണി

Published

|

Last Updated

മണ്ണാര്‍ക്കാട്: കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ കാര്‍ഷിക മേഖലക്ക് ഭീഷണിയാകുന്നു. നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍. കഴിഞ്ഞ രണ്ടാം വിള കൃഷി സമയത്ത് ജില്ലയിലുണ്ടായ അതിരൂക്ഷമായ ജലക്ഷാമവും, വരള്‍ച്ചയും മൂലം വ്യാപകകൃഷിനാശം സംഭവിച്ചതും, ഇപ്പോള്‍ ഒന്നാം വിളകൃഷി സമയത്ത് പൊടിവിത കൃഷി നടത്തിയവര്‍ക്ക് ആവശ്യത്തിന് ഇടവമഴ ലഭിക്കാത്തതും, ഞാറ് പാകി നടീലിനു തയ്യാറായ കൃഷിക്കാര്‍ക്ക് വയലുകളില്‍ ഇനിയും ആവശ്യത്തിനുളള വെളളം മഴക്കുറവ് മൂലം ലഭിക്കാത്തതും ആണ് നെല്‍കര്‍ഷകരെ പ്രധാനമായും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇത് മൂലം ഞാറ് മൂപ്പ് കൂടി ഉപയോഗശൂന്യമാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. കാലാവസ്ഥാമാറ്റം കൃഷിയിടങ്ങളില്‍ ആവശ്യമൂലകങ്ങളും മറ്റും നല്‍കുന്ന സൂക്ഷജീവികളുടെയും, ജൈവഘടകങ്ങളുടെയും നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്നതും അന്തരീക്ഷതാപനിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം നെല്ലിന്റെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുക വഴി ഉത്പ്പാദനം കുറയുന്നതും, “ഭൂഗര്‍ഭജലത്തിന്റെയും മറ്റു ജലസ്രോതസുകളിലെയും ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതും കര്‍ഷകരുടെ പ്രതിസന്ധി കൂട്ടുകയാണ്. ഇതോടൊപ്പം തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നിന്ന് കാര്‍ഷികമേഖലയെ ഒഴിവാക്കിയതും, തൊഴിലാളിക്ഷാമം രൂക്ഷമായിവരുന്നതും, വരള്‍ച്ചാബാധിത ജില്ലയായും, കാര്‍ഷിക കടങ്ങ ള്‍ക്ക് മൊറൊട്ടോറിയം എന്നിവ പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ കാര്‍ഷികലോണുകള്‍ തിരിച്ചിപിടിക്കുവാനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതും, വര്‍ധിച്ചുവരുന്ന ഉല്‍പ്പാദന ചെലവിനനുപാതികമായി നെല്ലിന് വില ലഭിക്കാത്തതും ജില്ലയിലെ നെല്‍കൃഷിയെ ഏറെ പ്രതികൂലമായി ബാധിക്കുന്നു. മിക്ക കൃഷി”വനുകളില്‍ നിന്നും ഗുണനിലവാരമുളള നെല്‍വിത്തുകും, വളങ്ങളും കൃഷിക്കാര്‍ക്ക് ആവശ്യത്തിന് ല ഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. കാര്‍ഷിക സബ്‌സിഡികള്‍ ബേങ്ക് വഴി വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെയും നടപ്പായിട്ടില്ല. കഴിഞ്ഞ രണ്ടാം വിള കൃഷി സമയത്തുണ്ടായ വരള്‍ച്ചയും, ജലക്ഷാമവും മൂലം ജില്ലയില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടും ഇതുവരെയായിട്ടും കൃഷിക്കാ ര്‍ക്ക് യാതൊരുവിധ നഷ്ടപരിഹാരവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ആളിയാര്‍ ഡാമില്‍ നിന്നും യഥാസമയം കൃഷിക്കാവശ്യമായ ജലം ലഭിക്കാത്തത് കിഴക്കന്‍ മേഖലയിലെ കൃഷിനാശത്തിന് കാരണമായിട്ടുണ്ട്. ഈ പ്രതിസന്ധികളെല്ലാം നെല്‍കര്‍ഷകര്‍ മറ്റു കൃഷികളിലേക്ക് മാറുന്നതിനും, കൃഷി ഭൂമി വാഴ, ഇഞ്ചി, തുടങ്ങിയ കൃഷികള്‍ക്കായി പാട്ടത്തിന് നല്‍കുന്നതിനും കാരണമായിട്ടുണ്ട്. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി വഴി മണ്ണ്ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതും കാര്‍ഷിക മേഖലക്ക് തിരിച്ചടിയായിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി മുഖേന പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ജലംമണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ കാലാവസ്ഥവ്യതിയാനം മൂലമുളള കൃഷിനാശത്തിന്റെയും, ജലശോഷണത്തിന്റെയും വ്യാപ്തി ഏറെ കുറക്കുകവാന്‍ കഴിയുമായിരുന്നുവെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.
കാലാവസ്ഥ മാറ്റം വ്യതിനായം മൂലമുളള കൃഷിനാശത്തിന്റെ ഉത്തരവാദിത്വം സര്‍ ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ജില്ലയിലെ ഭൂരിപക്ഷം കര്‍ഷകരുടെയും ആവശ്യം. നെല്‍കൃഷി സംരക്ഷിക്കുന്നതിനും കാലാവസ്ഥാമാറ്റം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിമുളള പ്രത്യേക പദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.