ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി; വയറിളക്കം വ്യാപിക്കുന്നു

Posted on: June 11, 2013 7:59 am | Last updated: June 11, 2013 at 7:59 am
SHARE

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒമ്പത് പേര്‍ ഡെങ്കി സംശയത്തെ തുടര്‍ന്ന് ചികിത്സ തേടിയിട്ടുണ്ട്. ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇന്നലെ പനിയെ തുടര്‍ന്ന് 1281 പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. രണ്ട് പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി സംശയത്തെ തുടര്‍ന്ന് ഒരാള്‍ നിരീക്ഷണത്തിലാണ്. പനി ബാധിതരുടെ എണ്ണത്തിനൊപ്പം മഞ്ഞപ്പിത്തവും ജില്ലയില്‍ വര്‍ധിക്കുന്നുണ്ട്. ഇന്നലെ 16 പേരാണ് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്.
213 പേരാണ് വയറിളക്കത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ എത്തിയത്. ഇതില്‍ 13 പേര്‍ക്ക് വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.