ജാമ്യം ലഭിച്ച ശ്രീശാന്ത് ഇന്ന് ജയില്‍ മോചിതനാവും

Posted on: June 11, 2013 7:38 am | Last updated: June 12, 2013 at 9:51 am
SHARE

sreesanthന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ജാമ്യം ലഭിച്ച ശ്രീശാന്ത് ഇന്ന് ജയില്‍ മോചിതനാകും. മക്കോക്ക ചുത്തിയതിന് വേണ്ടത്ര തെളിവില്ലെന്ന് നിരീക്ഷിച്ച സാകേത് കോടതി കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന് ജാമ്യമനുവദിച്ചത്. 50000രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആള്‍ ജാമ്യവും നല്‍കണം. ശ്രീശാന്തടക്കം പതിനെട്ട് പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ക്രിമിനല്‍ വിശ്വാസ വഞ്ചന നടത്തിയതിന് വ്യക്തമായ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദേശത്തേക്ക് പോകരുതെന്നും പാസ്‌പോര്‍ട്ട് കെട്ടിവെക്കണമെന്നുമടക്കമുള്ള നിബന്ധനയിന്മേലാണ് ജാമ്യം. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഉടനെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ന് വൈകീട്ടോടെ കേരളത്തിലേക്കു തിരിക്കും.

ഇരുപത്തിയഞ്ച് ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ശ്രീശാന്ത് പുറത്തിറങ്ങുന്നത്. ശ്രീശാന്തിനെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.