സ്വര്‍ണക്കടയുടെ ചുമര്‍ തുരന്ന് മോഷണം

Posted on: June 11, 2013 6:00 am | Last updated: June 10, 2013 at 11:27 pm
SHARE
DSC_0704 wandoor Photos (1)
ചുമര്‍ തുരന്ന നിലയില്‍

വണ്ടൂര്‍:പോലീസ് സ്റ്റേഷന് തൊട്ടു സമീപമുള്ള ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മോഷണം. 700 ഗ്രാം സ്വര്‍ണവും 80,000 രൂപയും നഷ്ടപ്പെട്ടതായി ഉടമസ്ഥന്‍ പോലീസില്‍ പരാതി നല്‍കി. നിലമ്പൂര്‍ റോഡില്‍ അങ്ങാടിപ്പൊയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ തൃശൂര്‍ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം.

ഇന്നലെ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. കടയുടെ പിറകുവശത്തെ ചുമരില്‍ നിന്നും വെട്ടുകല്ല് അടര്‍ത്തി ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. മലപ്പുറത്ത് നിന്ന് കൊണ്ടുവന്ന പോലീസ് നായ സ്വര്‍ണക്കടയില്‍ നിന്നും മണംപിടിച്ച ശേഷം നിലമ്പൂര്‍ റോഡിലെ ഇരുമ്പുകടയുടെ ഭാഗം വരെ പോയി തിരിച്ചുവന്നു. മലപ്പുറം എസ് പി മഞ്ജുനാഥ്, ഡി വൈ എസ് പി. കെ പി വിജയകുമാര്‍, വണ്ടൂര്‍ സി ഐ മൂസ വള്ളിക്കാടന്‍, എസ് ഐ മനോജ് പറയറ്റ, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.